ബാലരാമപുരം: കുടുംബം സഞ്ചരിച്ചിരുന്ന കാർ ബാലരാമപുരത്ത് വച്ച് അടിച്ചുതകർത്ത സംഭവത്തിൽ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. ബാലരാമപുരം കൊടിനട ജംഗ്ഷനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5 ഓടെയായിരുന്നു സംഭവം. പൗഡിക്കോണം വലപരിക്കോണം പാണൻവിള നക്ഷത്രയിൽ അജിത്കുമാർ (43), ഇദ്ദേഹത്തിന്റെ അമ്മാവൻ കല്ലിയൂർ പാപ്പനത്തേരിയിൽ ജയപ്രകാശ് ഗൗതമൻ (75) എന്നിവരാണ് റിമാൻഡിലായത്.
കോട്ടയം അയർക്കുന്നം സ്വദേശി ജോർജ് ജോസും(48) കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് തടഞ്ഞ് നിറുത്തി ആക്രമിച്ചത്. ജോർജ് ജോസിന്റെ കാർ അജിത്കുമാറിന്റെ കാറിന്റെ സൈഡിൽ തട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. തുടർന്ന് ജോസിന്റെ കാർ അജിത്കുമാർ അടിച്ചുതകർക്കുകയായിരുന്നു. ഇരുകൂട്ടർക്കും പരാതിയില്ലെന്ന രീതിയിൽ കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ചെങ്കിലും മേൽ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് കേസ് രജിസ്റ്രർ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |