വെമ്പായം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് 19ന് നടത്തുന്ന മാർച്ചിന് മുന്നോടിയായി ജില്ലയിൽ പ്രചാരണ വാഹനജാഥ സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി നടക്കുന്ന വാഹനജാഥയിലൂടെ 12 ഉപജില്ലകളിലെ 27 കേന്ദ്രങ്ങളിൽ യോഗങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വാഹനജാഥ ഇന്ന് രാവിലെ ഒമ്പതിന് പാറശാലയിൽ എം.വിൻസെന്റ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഇന്ന് ജാഥ തമ്പാനൂരിൽ സമാപിക്കും. നാളെ കണിയാപുരത്ത് നിന്ന് തുടങ്ങുന്ന വാഹനജാഥ വെഞ്ഞാറമൂട് സമാപിക്കും. മുൻ എം.എൽ.എ ടി. ശരത്ചന്ദപ്രസാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജ്മോഹൻ,സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,ജില്ലാപ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്,സെക്രട്ടറി എൻ.സാബു,ട്രഷറർ എ.ആർ.ഷമീം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |