തിരുവനന്തപുരം:പാൽവില വർദ്ധിപ്പിക്കുക,കാലിത്തീറ്റ വില കുറയ്ക്കുക,മിൽമയുടെ പാൽവില ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് മിൽമ ഫെഡറേഷൻ ഓഫീസിന് മുമ്പിൽ മാർച്ചും ധർണയും ശയനപ്രദക്ഷിണവും നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ.അനിൽകുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പി.ആർ.സലികുമാർ, സോണി ചൊള്ളാമഠം, ബെന്നി കൽപ്പറ്റ, ജോർജ് കോലഞ്ചേരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |