തിരുവനന്തപുരം:പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.വിജിലൻസ് എസ്.പി അജയകുമാർ ഉദ്ഘാടനം ചെയ്തു.വനിതാ വേദി വൈസ് പ്രസിഡന്റ് എം.ആർ.ധന്യ അദ്ധ്യക്ഷത വഹിച്ചു.അംബിദാസ് കെ.കാരേറ്റ്, ടി.എസ്.രഘുലാൽ, ഗ്രന്ഥശാല സെക്രട്ടറി ജി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി പി.ഗോപകുമാർ സ്വാഗതവും വനിതാവേദി സെക്രട്ടറി പ്രിയ ബാലഗോപാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |