വർക്കല: യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടവ മാന്തറ മേൽക്കുന്നിൽ വീട്ടിൽ സജീർ (39) കൈകൾക്ക് ഗുരുതരമായി വെട്ടേറ്റ സംഭവത്തിലെ പ്രതിയെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാവിലെ മാന്തറ കടപ്പുറത്താണ് സംഭവം നടന്നത്. മാന്തറ ലക്ഷംവീട്ടിൽ നിന്ന് വെൺകുളം കാട്ടുവിള സിദ്ദിഖ് മൻസിലിൽ താമസിക്കുന്ന സുധീറാണ് (36) അയിരൂർ പൊലീസിന്റെ പിടിയിലായത്.
സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ രാത്രിയോടെ പിടികൂടി. മത്സ്യത്തൊഴിലാളികളായ ഇരുവരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. പരിക്കേറ്റ സജീർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |