തിരുവനന്തപുരം: ഈ മാസം 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ പതാകദിനം നാളെ ജില്ലയിൽ ആചരിക്കുമെന്ന് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാടും സെക്രട്ടറി മീനാങ്കൽ കുമാറും അറിയിച്ചു. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഈ മാസം 9ന് രാവിലെ 10.30ന് തമ്പാനൂർ ടി.വി സ്മാരക ഹാളിൽ ട്രേഡ് യൂണിയൻ സമ്മേളനം സംഘടിപ്പിക്കും. 14ന് സമ്മേളന നഗറിലേക്കുള്ള ബാനർ ജാഥ അയ്യങ്കാളിയുടെ വെങ്ങാനൂരിലെ സ്മൃതി മണ്ഡപത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |