SignIn
Kerala Kaumudi Online
Saturday, 27 April 2024 4.58 AM IST

എം.ഡി.എം.എയുമായി രണ്ട് രാജസ്ഥാൻകാർ പിടിയിൽ

pic1

നാഗർകോവിൽ: കുഴിത്തുറയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രാജസ്ഥാൻ സ്വദേശികളായ പ്രകാശ് (30), രാജേഷ് (27) എന്നിവരെ അറസ്റ്റുചെയ്തു. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കുഴിത്തുറ വി.എൽ.സി മൈതാനത്ത് മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ കാറിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളുടെ കൈവശം നിന്ന് 300 ഗ്രാമം എം.ഡി.എം.എയും 25000 രൂപയും പൊലീസ് പിടിച്ചെടുത്തു. പ്രകാശ് വർഷങ്ങളായി കുടുംബവുമൊത്ത് മാർത്താണ്ഡം മാർക്കറ്റ് റോഡിൽ തുണിക്കട നടത്തി വരുന്നു. തുണിക്കടയിൽ നടത്തിയ പരിശോധനയിൽ 25 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. കന്യാകുമാരി ജില്ലയിൽ ഇതാദ്യമായിട്ടാണ് 300 ഗ്രാം എം.ഡി.എം.എ പിടിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.