SignIn
Kerala Kaumudi Online
Saturday, 27 April 2024 4.21 AM IST

ജില്ലയിൽ സൗജന്യ മണ്ണ് പരിശോധന

തിരുവനന്തപുരം: കാർഷിക ഉത്പാദനം വർദ്ധിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മണ്ണ് പരിശോധനാ കാമ്പെയി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മണ്ണ് പരിശോധന ശാല, സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. ഓരോ ബ്ലോക്കിലും തിരഞ്ഞെടുക്കുന്ന മൂന്ന് കൃഷിഭവനുകൾ മുഖേന പരിശോധനകൾ നടത്തും. പ്രദേശങ്ങളിലെ മണ്ണിന്റെ പ്രത്യേകതകൾ മനസിലാക്കുക, അനുയോജ്യമായ വിളകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുക, കൃത്യവും ശാസ്ത്രീയവുമായി വളപ്രയോഗം നടത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ സെമിനാറും, സൗജന്യ മണ്ണ് പരിശോധനയും സംഘടിപ്പിച്ചു. കുട്ടികൾക്കായി നടത്തിയ ചിത്രരചന,ഉപന്യാസരചന, ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി .സി.എൽ അദ്ധ്യക്ഷയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.