തിരുവനന്തപുരം: നിയമനവിവാദത്തിൽ ആരോപണവിധേയയായ മേയർ ആര്യാരാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നിൽ യു.ഡി.എഫ് നടത്തുന്ന സമരത്തിന്റെ ഇന്നലത്തെ ഉദ്ഘാടനം മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജി.സുബോധൻ, എ.ടി.ജോർജ്, പി.കെ.വേണുഗോപാൽ, വർക്കല കഹാർ, എം.എ.വാഹീദ്, മഞ്ചവിളാകം ജയകുമാർ,ഇറവൂർ പ്രസന്നകുമാർ,ചെമ്പഴന്തി അനിൽ,കൈമനം പ്രഭാകരൻ, ആർ.ഹരികുമാർ,കടകംപള്ളി ഹരിദാസ്, എസ്.കൃഷ്ണകുമാർ,സുഭാഷ് കുടപ്പനക്കുന്ന്,എ.കെ.ശശി, ഡി.അനിൽകുമാർ, കൗൺസിലർമാരായ പി.പത്മകുമാർ,ജോൺസൺ ജോസഫ്,വനജ രാജേന്ദ്രബാബു, എസ്.സതികുമാരി,പി.ശ്യാംകുമാർ,സി.ഓമന, മേരിപുഷ്പം,മിലാനി പെരേര,സെറാഫിൻ ഫ്രെഡി, ആക്കുളം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |