തിരുവനന്തപുരം: ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ ഒമ്പതാം ചരമവാർഷികം കോട്ടയ്ക്കകം രംഗവിലാസം കൊട്ടാരത്തിൽ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു.വേലുത്തമ്പി ദളവ ഫൗണ്ടേഷൻ സ്ഥാപക സെക്രട്ടറി ആർ.രാജഗോപാലപിള്ള,തുഞ്ചൻ സ്മാരക പഠനകേന്ദ്രം സെക്രട്ടറി കെ.രംഗനാഥൻ,പി.കെ.പരമേശ്വരൻ നായർ,ട്രസ്റ്റ് സെക്രട്ടറി എം.എം.ഉണ്ണികൃഷ്ണൻ, സസ്യ ശാസ്ത്രജ്ഞ ഇ.കെ.ജാനകിയമ്മാൾ, എഴുത്തുകാരായ നിർമ്മല ജെയിംസ്,അയ്യനവർ കുഞ്ഞുരാജൻ, എൽ.ഗോപീകൃഷ്ണൻ,അരവിന്ദോ സൊസൈറ്റി പ്രസിഡന്റ് കെ.രാമൻപിള്ള എന്നിവരെ ആദരിച്ചു.ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ടി.പി.ശങ്കരൻകുട്ടി,ജയാനായർ,അയ്യങ്കാളിയുടെ കൊച്ചുമകൾ ദേവി സനൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |