തിരുവനന്തപുരം:വോട്ടേഴ്സ് ദിനമായ ജനുവരി 25നോടനുബന്ധിച്ച ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കും.ജനുവരി 5ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന മത്സരത്തിൽ 17നും 25നും ഇടയിൽ പ്രായമുള്ള പ്ലസ് വൺ, പ്ലസ് ടു, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.രണ്ട് പേരടങ്ങുന്ന എത്ര ടീമുകൾക്ക് വേണമെങ്കിലും ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ നിന്നും പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. അപേക്ഷകൾ deothiruvananthapuram@gmail.com എന്ന മെയിൽ ഐഡിയിൽ സമർപ്പിക്കാവുന്നതാണെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |