തിരുവനന്തപുരം:വനിതാ കമ്മിഷന്റെ കലാലയജ്യോതി ബോധവത്കരണ പരിപാടിയും കൗമാരക്കാർക്കായുള്ള ബോധവത്കരണ ക്യാമ്പയിൻ 'കൗമാരം കരുത്താകൂ' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി നിർവഹിച്ചു.
കമ്മിഷൻ തയാറാക്കിയ നിയമബോധവത്കരണ കൈപ്പുസ്തകം നൽകുന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ വി.ഗ്രീഷ്മയ്ക്ക് നൽകി ചെയർപേഴ്സൺ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്തു.വനിതാ കമ്മിഷൻ അംഗം അഡ്വ.ഇന്ദിര രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കേരള സർവകലാശാല സോഷ്യോളജി വകുപ്പ് അസി.പ്രൊഫസർ എസ്.ജി. ബീനാമോൾ, പി.ടി.എ പ്രസിഡന്റ് റഷീദ് ആനപ്പുറം, എസ്.എം.സി ചെയർമാൻ എസ്.എസ്.മനോജ്,പ്രിൻസിപ്പൽ എച്ച്.എം.വി. രാജേഷ് ബാബു,വനിതാ കമ്മിഷൻ പി.ആർ.ഒ ശ്രീകാന്ത് എം.ഗിരിനാഥ്,സ്കൂൾ ചെയർ പേഴ്സൺ നന്ദന അനിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |