തിരുവനന്തപുരം: രാജ്യത്ത് തെരുവ്നായ ശല്യം അതിരൂക്ഷമാകുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകനും തിരുവനന്തപുരം പേയാട് സ്വദേശിയുമായ സാബു സ്റ്റീഫൻ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പരാതി നൽകി. 2015 മുതൽ സുപ്രീം കോടതിയിൽ കേസ് നടത്തുന്ന ഇദ്ദേഹം കോടതിയിൽ നിന്ന് തനിക്ക് നീതി ലഭിക്കാത്തതിനാലാണ് ഐക്യരാഷ്ട്രസഭയെ സമീപിച്ചതെന്ന് പറഞ്ഞു. തെളിവുകൾ സഹിതം 380 പേജുളള പരാതിയാണ് സാബു സ്റ്റീഫൻ കൈമാറിയത്. പരാതിയുടെ പുറത്ത് മനുഷ്യാവകാശ ലംഘനമുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ ആറ് മാസത്തിനകം മനുഷ്യാവകാശ കൗൺസിലിലും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും വിഷയം ചർച്ച ചെയ്യപ്പെടുമെന്ന് സാബു സ്റ്റീഫൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |