തിരുവനന്തപുരം: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ സ്ഥാപകൻ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റി ഇരുപത്തിയാറാം ജന്മദിനം ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി ആഘോഷിച്ചു.ജില്ലയിലെ ആഘോഷ പരിപാടികൾ ജില്ലാ സെക്രട്ടറി ആർ.എസ്.ഹരി ഉദ്ഘാടനം ചെയ്തു.വിനോദ് രാജ്,മുരുകൻ തേവർ,ആനയറ രമേശ്,കരമന സെന്തിവേൽ എന്നിവർ നേതൃത്വം നൽകി.നേതാജിയുടെ പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സുഭാഷിസമാണ് ഭാവി എന്ന ആശയം ഉയർത്തിക്കാട്ടി ഫെബ്രുവരി 23 മുതൽ 26 വരെ ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജില്ലയിൽ സന്ദേശ യാത്രകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ.എസ്.ഹരിഅറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |