തിരുവനന്തപുരം: ചുമട്ടുതൊഴിലാളി നിയമത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുക, ചുമട്ടുതൊഴിലാളികളെ സംരക്ഷിക്കുക , ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ഇ.എസ്.ഐ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ ഇന്ന് തൊഴിൽ ഭവനു മുന്നിൽ മാർച്ചും ധർണയും നടത്തും.രാവിലെ 10.30ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ. കെ. ഹഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷതവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |