കൊരട്ടി: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ മർദ്ദിച്ചയാളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി മുള്ളക്കര വീട്ടിൽ സാജനെയാണ് (47) കൊരട്ടി സി.ഐ ബി.കെ.അരുൺ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ കൊരട്ടി ജംഗ്ഷനിലായിരുന്നു സംഭവം. അടിപിടിയിൽ ജിഷ്ണു എന്നയാൾക്കാണ് മർദ്ദനമേറ്റത്. മുഖത്ത് ഇടിച്ചതിനെ തുടർന്ന് ജിഷ്ണുവിന്റെ രണ്ട് പല്ലും നഷ്ടപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |