തൃശൂർ: സംസ്ഥാന സർക്കാരിന്റേത് ജനദ്രോഹ ബഡ്ജറ്റാണെന്ന് ആരോപിച്ച് യുവമോർച്ചയും ബി.ജെ.പിയും പ്രതിഷേധിച്ചു. കോർപറേഷന് മുമ്പിൽ നടന്ന പ്രതിഷേധയോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്ബ്, ജില്ലാ സെക്രട്ടറി റോഷൻ, സജിത്ത് വി.ആർ, അഡ്വ.ജിതിൻ, വിമൽ ചന്ദ് , രഘുനാഥ് സി.മേനോൻ, വിപിൻ അയിനിക്കുന്നത്ത് , ധനീഷ് കെ.എസ്, നിത്യ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |