വടക്കാഞ്ചേരി : പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിന് തുടക്കം കുറിക്കുന്ന കാവ് കൂറയിടൽ ചടങ്ങ് നാളെ മച്ചാട് തിരുവാണിക്കാവിൽ നടക്കും. രാവിലെ ശ്രീകോവിലിൽ നടക്കുന്ന പൂജകൾക്ക് ശേഷം തട്ടകവാസികൾ ആർപ്പുവിളികളുമായി കൊണ്ടു വരുന്ന പച്ചമുളയിൽ തട്ടകത്തെ തച്ചൻ കൂറ നിർമ്മിക്കും. തുടർന്ന് വടക്കേ നടയിൽ കൂറ സ്ഥാപിക്കും. തെക്കുംകര ദേശക്കാരാണ് ഈ വർഷത്തെ മാമാങ്കത്തിന്റെ നടത്തിപ്പുകാർ. 17നാണ് ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് വ്യത്യസ്തതയുള്ള പറപുറപ്പാട്. 21നാണ് പ്രസിദ്ധമായ മച്ചാട് മാമാങ്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |