SignIn
Kerala Kaumudi Online
Friday, 26 April 2024 6.54 AM IST

ഉത്രാളിക്കാവ് പൂരം പ്രദർശനത്തിന് തിരക്കേറി

1
ഉത്രാളിക്കാവ് പൂരം പ്രദർശന നഗരിയിലെ താജ്മഹൽ.

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരസഭയും മർച്ചന്റ് അസോസിയേഷനും ഉത്രാളിക്കാവ് പൂരകമ്മിറ്റികളും സംയുക്തമായി സംഘടിപ്പിച്ച ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശന നഗരിയിൽ ജനത്തിരക്കേറി. വാഴാനി റോഡിൽ ഗേറ്റ് ഒഫ് ഇന്ത്യയുടെ മാതൃകയിൽ തീർത്ത പ്രവേശന കവാടവും, പ്രദർശന നഗരിയിലെ താജ്മഹലും ഏറെ ആകർഷണീയമാണ്. പ്രദർശന നഗരിയിലെ സെൽഫി കോർണർ ആസ്വാദകർക്ക് വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്. പ്രത്യേക രീതിയിലൊരുക്കിയ സ്ഥാപനങ്ങൾക്ക് മുമ്പിൽ നിന്ന് സെൽഫിയും എടുക്കാം. നാൽപ്പതിലധികം സ്റ്റാളുകളും വിവിധയിനം ഫുഡ്കോർട്ടുകളും അമ്യൂസ്‌മെന്റ് പാർക്കും പവലിയനുമെല്ലാം മികച്ച നിലവാരം പുലർത്തുന്നതാണ്. ദിവസവും വൈകിട്ട് കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. നാളെ ഉത്രാളിക്കാവ് പൂരത്തിന്റെ പറ പുറപ്പെടുന്നതോടെ പ്രദർശന നഗരിയിൽ തിരക്ക് വർദ്ധിക്കും. വാഴാനി റോഡിനഭിമുഖമായി നാല് ഏക്കർ ഭൂമിയിയിലാണ് പ്രദർശന നഗരി ഒരുക്കിയിട്ടുള്ളത്. പാർക്കിംഗ് സംവിധാനവുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.