തൃശൂർ: വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മൂന്ന്, നാല് തീയതികളിൽ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെക്കേഷനൽ അദ്ധ്യാപകരുടെ സ്ഥിര നിയമനം പുനഃസ്ഥാപിക്കുക, തൊഴിൽ നൈപുണി പഠന മേഖലയെ സംരക്ഷിക്കുക എന്നതാണ് സംഘടന സമ്മേളനത്തിൽ ഉയർത്തുന്ന പ്രധാന ആവശ്യം. മൂന്നിന് രാവിലെ 10.30ന് സംസ്ഥാന പ്രസിഡന്റ് എ.കെ. സന്തോഷ് ബേബി പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം ആരംഭിക്കും. മൂന്നിന് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 10ന് 'തൊഴിൽ നൈപുണി പഠനത്തിന്റെ പ്രസക്തി ' സെമിനാർ ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എം.കെ. സന്തോഷ് ബേബി, ബി.ടി. ഷൈജിത്ത്, എൻ.എ. ഗുലാം മുഹമ്മദ്, ലതീഷ് ബാബു ആർ. നാഥ്, സ്മിത ഫ്രാൻസിസ് സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |