തൃശൂർ: സ്വർണാഭരണങ്ങളിലെ എച്ച്.യു ഐഡി മുദ്രണം നിർബന്ധമാക്കുക, ഇ വേ ബിൽ കർശനമാക്കുക, ആഭരണ തൊഴിലാളിക്ഷേമ നിധിയിലേക്ക് സ്വർണാഭരണ വ്യാപാരികൾ അടയ്ക്കേണ്ട സെസ് പിരിച്ചെടുത്ത് ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മേയ് പത്തിന് നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ച് വിജയിപ്പിക്കാൻ ജില്ലാ ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലയിൽ നിന്നും അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കും. പ്രസിഡന്റ് പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സുരേന്ദ്രൻ, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.സോമസുന്ദരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കൺവെൻഷൻ ഏപ്രിൽ 22ന് തൃശൂരിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |