SignIn
Kerala Kaumudi Online
Sunday, 28 April 2024 7.34 PM IST

പൊള്ളൽ ചികിത്സാ വിഭാഗത്തിൽ ഓപ്പറേഷൻ തിയേറ്റർ തുറന്നു

medi-

തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ പൊള്ളൽ ചികിത്സാ വിഭാഗത്തിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച പൊള്ളൽ ചികിത്സാ വിഭാഗത്തിന് അകത്ത് രോഗികൾക്ക് ആവശ്യമായ എല്ലാ ശസ്ത്രക്രിയകളും നടത്താൻ സാധിക്കുന്നതിനാൽ ഇനി വേഗത്തിലും ഫലപ്രദമായും ചികിത്സ നൽകാനാകും. മറ്റൊരു ബ്ലോക്കിലുള്ള മേജർ ഓപറേഷന് തിയേറ്ററിലേക്ക് രോഗികളെ കൊണ്ട് പോകേണ്ടി വരുന്നത് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും രോഗാണു ബാധ ഉണ്ടാകാനുള്ള സാദ്ധ്യത ഇല്ലാതാക്കാനും കഴിയും.

പൊള്ളൽ ബാധിതർക്ക് വേണ്ട ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകളും ചെയ്യാനുള്ള സൗകര്യം പ്രവർത്തനം ആരംഭിച്ച പുതിയ തിയേറ്ററിലുണ്ട്. ബേൺ യൂണിറ്റ് നിലവിൽ വന്ന ശേഷം ഗുരുതരമായ പൊള്ളലേറ്റ് വരുന്ന രോഗികളുടെ പരിചരണം ഫലപ്രാപ്തിയിലെത്തി. മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. പൊള്ളലേറ്റ് നാല് ജില്ലകളിൽ നിന്നെത്തുന്ന രോഗികൾക്കാണ് മെഡിക്കൽ കോളേജ് ആശ്വാസമാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BURNUNIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.