തൃശൂർ: സ്കാർലെറ്റ് ചിത്രകാര കൂട്ടായ്മയുടെ സംഘചിത്ര പ്രദർശനം 'ബൗണ്ട് ലെസ്' ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നാളെ ആരംഭിക്കും. അയ്യപ്പൻ കാട്ടൂർ, ടി.കെ.മുരളി, സിനിരാജു, സുരേന്ദ്രൻ മാപ്രാണം, വിനോദ് ഭാസ്കരൻ എന്നിവരുടെ അമ്പതിൽപരം ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാകും. അക്രിലിക്, ജലച്ചായം, ചാർക്കോൾ എന്നിവ ഉപയോഗിച്ച് വരച്ചവയാണ് ചിത്രങ്ങൾ. പ്രദർശത്തിനൊപ്പം വിൽപ്പനയുമുണ്ട്. നാളെ വൈകിട്ട് നാലിന് അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മുതൽ 6 വരെയാണ് സമയം. 8 വരെ പ്രദർശനം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |