SignIn
Kerala Kaumudi Online
Sunday, 28 April 2024 2.40 AM IST

ആറാട്ടുപുഴ വെടിക്കെട്ട് അനുമതി പിൻവലിച്ചു

vedikkettu

തൃശൂർ: ആറാട്ടുപുഴ പൂരാഘോഷത്തോടനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.രഘുനന്ദന് അനുവദിച്ച വെടിക്കെട്ട് അനുമതി ലൈസൻസി പിന്മാറിയതിനാൽ പിൻവലിച്ച് ഉത്തരവായി. വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്ന ലൈസൻസി ആറാട്ടുപുഴ പൂരത്തിന്റെ കരിമരുന്ന് കരാറിൽ നിന്നും പിൻമാറിയതിനാലാണ് വെടിക്കെട്ട് അനുമതി പിൻവലിച്ച് ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് ടി.മുരളി ഉത്തരവായത്.

മാർഗ്ഗനിർദ്ദേശം പാലിച്ച് മറ്റൊരു ലൈസൻസിയെ ചുമതലപ്പെടുത്തി ലൈസൻസ് രേഖകളും ഓൺസൈറ്റ് എമർജൻസി പ്ലാനും ഉൾകൊള്ളിച്ചുള്ള അപേക്ഷ ശനിയാഴ്ച രാത്രി 10ന് മുമ്പ് സമർപ്പിക്കുകയും ഞായറാഴ്ച രാവിലെ 8ന് മുമ്പ് റവന്യൂ, പൊലീസ് അധികാരികൾക്ക് വെടിക്കെട്ട് സാമഗ്രികളുടെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയ്ക്കുകയും ചെയ്താൽ വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VEDIKKETTU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.