SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.06 PM IST

കേന്ദ്രലക്ഷ്യം കേരളത്തിന്റെ വികസനം തടയുക : തോമസ് ഐസക്

1

തൃശൂർ : കേരളത്തിന്റെ വികസനത്തെ തടയുക എന്ന ലക്ഷ്യം വച്ചാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ.തോമസ് ഐസക്. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന് മുന്നോടിയായി തൃശൂരിൽ സംഘടിപ്പിക്കുന്ന 'കേരളത്തിലെ കൃഷി' ത്രിദിന സെമിനാറിന്റെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ട പണം നൽകാതെയാണ് ബി.ജെ.പി സർക്കാർ കേരളത്തെ വലയ്ക്കുന്നത്. ക്ഷേമപ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് അദ്ധ്യക്ഷനായി. യു.പി.ജോസഫ്, കെ.വി.അബ്ദുൾ ഖാദർ, എ.സി.മൊയ്തീൻ എം.എൽ.എ, എൻ.ആർ.ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.