മാള: ആലുവ പരിസ്ഥിതി സംരക്ഷണസംഘം 1997 മുതൽ നൽകിവരുന്ന ഭൂമി മിത്ര പുരസ്കാരത്തിന് മാള അണ്ണല്ലൂർ സ്വദേശി വി.കെ. ശ്രീധരൻ അർഹനായി. ഫലകവും പ്രശസ്തി പത്രവും 10,000 രൂപയും അടങ്ങുന്ന അവാർഡ് ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ആലുവ സെന്റ് സേവിയേഴ്സ് കോളേജ് ഓഡിറ്റോറിയത്തിൽ അൻവർ സദാത്ത് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ വച്ച് കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ജസ്റ്റിസും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം നൽകും. പരിസ്ഥിതി പഠന പരിരക്ഷ പ്രവർത്തനങ്ങളിൽ നാലു പതിറ്റാണ്ടുകളിലെ സജീവസാന്നിദ്ധ്യമാണ് വനമിത്ര പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ വി.കെ. ശ്രീധരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |