SignIn
Kerala Kaumudi Online
Saturday, 17 August 2024 7.26 AM IST

പുത്തൂർ വില്ലേജ് ഡിജിറ്റൽ സർവേ; പരാതി അറിയിക്കാം

1

തൃശൂർ: താലൂക്കിലെ പുത്തൂർ വില്ലേജ് ഉൾപ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റൽ സർവേ കേരള സർവേയും അതിരടയാളവും ആക്ട് പ്രകാരം പൂർത്തിയാക്കി. സർവേ റെക്കാഡുകൾ എന്റെ ഭൂമി പോർട്ടലിലും ക്യാമ്പ് ഓഫീസിലുമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് https://entebhoomi.kerala.gov.in ൽ ഓൺലൈനായും പൂത്തൂർ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിലും (പകൽവീട്, പുത്തൂർ) റെക്കാഡുകൾ പരിശോധിക്കാം. പരാതിയുള്ളവർ 30 ദിവസത്തിനകം ചേർപ്പ് റേഞ്ച് സർവേ സൂപ്രണ്ടിന് ഫോറം 16ൽ നേരിട്ടോ 'എന്റെ ഭൂമി' പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം. സർവേ സമയത്ത് തർക്കത്തിൽ തീരുമാനം അറിയിച്ചവർക്ക് ഇത് ബാധകമല്ല. വിവരങ്ങൾക്ക് ഫോൺ: 0487 2334459.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.