തൃശൂർ: മുളങ്കുന്നത്തുകാവ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ദേവസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറീന ബാബു അദ്ധ്യക്ഷയായി. വർഗീസ് തരകൻ മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിജു വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജു വാസുദേവൻ, പഞ്ചായത്ത് സെക്രട്ടറി പി.എൻ. മനോജ്, കൃഷി അസി. ഡയറക്ടർ വി.എസ്. പ്രതീഷ്, കൃഷി ഓഫീസർ ടി.ജി. അപർണ എന്നിവർ പ്രസംഗിച്ചു. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിലായി പച്ചക്കറി വിത്ത് പാക്കറ്റുകൾ,പച്ചക്കറി തൈകൾ,തെങ്ങിൻതൈകൾ എന്നിവ വിതരണം ചെയ്തു. വടക്കാഞ്ചേരി അഗ്രോ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം പച്ചക്കറിത്തൈകൾ, ഫലവൃക്ഷത്തൈകൾ, കവുങ്ങിൻ തൈകൾ, സ്യൂഡോമോണസ്, ട്രൈക്കോഡെർമ, എന്നിവയുടെ വിൽപ്പനയും പ്രദർശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |