തൃശൂർ: പുതുതായി നിലവിൽ വന്ന ക്രിമിനൽ നിയമങ്ങളുടെ മാറ്റപ്രകാരമുള്ള തൃശൂർ സിറ്റിയിലെ ആദ്യത്തെ എഫ്.ഐ.ആർ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നലെ വെളുപ്പിന് 12.30 നാണ് കേസ് രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാ സൻഹിതയിലെ 173 നടപടി പ്രകാരമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരമുള്ള വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭാരതീയ ന്യാൻ സൻഹിത വകുപ്പു പ്രകാരമുള്ള ആദ്യകേസ് രജിസ്റ്റർ ചെയ്തത് ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ്. രാവിലെ 10.55 ന് ഭാരതീയ ന്യാൻ സൻഹിതയിലെ 281-ാം വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ആദ്യകേസ് ഇന്നലെ രാവിലെ 7.45നാണ് രജിസ്റ്റർ ചെയ്തത്. ഭാരതീയ നാഗരിക സുരക്ഷാ സൻഹിത നടപടി പ്രകാരമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. റൂറൽ പരിധിയിൽ പുതുക്കാട് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |