ചേലക്കര: തിരുവില്വാമല ഐവർമഠം മാധവ വാരിയർ മെമ്മോറിയൽ ട്രസ്റ്റിന്റെ ആറാമത് മാധവപ്രിയ പുരസ്കാരം പ്രശസ്ത നാടക പ്രവർത്തകൻ നരിപ്പറ്റ രാജുവിന്. ഐവർമഠം മാധവവാരിയർ ഓർമ്മദിനമായ ആഗസ്റ്റ് 27 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഐവർമഠം മാധവവാര്യരുടെ അഞ്ചാമത് അനുസ്മരണവും ആറാം പുരസ്കാര വിതരണവും 27ന് പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രത്തിൽ വൈകന്നേരം നടക്കും. 15001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ നെഹ്റു ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ട്രസ്റ്റി ഡോ. പി.കൃഷ്ണദാസ് നരിപ്പറ്റ രാജുവിന് പുരസ്കാരം സമർപ്പിക്കും. ചടങ്ങിൽ ട്രസ്റ്റിന്റെ ധനസഹായവിതരണവും ഉണ്ടാകും. സംഗീതജ്ഞൻ ശെങ്കോട്ടൈ ഹരിഹര സുബ്രമണ്യത്തിന്റെ സംഗീത കച്ചേരിയും ഉണ്ടാകുമെന്ന് ട്രസ്റ്റ് ചെയർമാൻ എം.വി.അശോകൻ, സെക്രട്ടറി ഗോപി എൻ പൊതുവാൾ, ട്രഷറർ കെ.ഗോപാലകൃഷ്ണൻ, ജോ.സെക്രട്ടറി കെ.ശശികുമാർ, എൻ.രാംകുമാർ, എം.വി.അംബിക ദേവേശൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |