തൃശൂർ: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായുള്ള നഗരസഭാ ഉദ്യോഗസ്ഥർക്കുള്ള ദ്വിദിന ശിൽപ്പശാല സമാപിച്ചു. ഖരമാലിന്യ സംസ്‌കരണ രംഗത്ത് വിവിധ മാതൃകകൾ സംസ്ഥാനത്ത് അവതരിപ്പിച്ച തൃശൂരിലെ നഗരസഭകൾ ദ്രവമാലിന്യ രംഗത്തും വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. അസി. ഡയറക്ടർ ആൻസൺ ജോസഫ്, കെ.കെ. മനോജ്, രജിനേഷ് രാജൻ, അരുൺ വിൻസെന്റ്, കെ.ബി. ബാബുകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. സമാപനയോഗം കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ, പി.എം. ജോയിന്റ് ഡയറക്ടർ ഷഫീഖ്, കില ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, നവകേരളം കർമ്മപദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ സി. ദിദിക, സതീഷ്, ശുഭിത മേനോൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |