കുന്നംകുളം: വയനാടിന് ഒരു കൈത്താങ്ങിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കുന്നംകുളം, ചൊവ്വന്നൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുന്നംകുളം നഗരത്തിൽ ജനകീയ ചായക്കട ഒരുക്കി. കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ ഒരുക്കിയ ജനകീയ ചായക്കടയിൽ ബജികൾ ഉൾപ്പെടെ വിവിധതരം കടികളും ചായയുമാണ് ഒരുക്കിയത്. ആവശ്യക്കാർക്ക് ചായയും ചെറുകടിയും നൽകുകയും വയനാടിന് കൈത്താങ്ങായി സംഭാവന സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച ചെറുകടികളും ചായയും കഴിയുന്ന മുറയ്ക്ക് ചായക്കടയുടെ പ്രവർത്തനം അവസാനിപ്പിക്കും. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് ജെറിൻ പി.രാജു, വി.എസ്.സുജിത്ത്, രേഷ്മ സതീഷ്, വിഘ്‌നേശ്വര പ്രസാദ്, എ.എം.നിധീഷ്, പി.ഐ.തോമസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |