തൃശൂർ : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി പൊതു വിപണിയിൽ ഇടപെടുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് 111 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. നഗരത്തിലെ പ്രകടനത്തിന് ഐ.പി.പോൾ, ജോൺ ഡാനിയൽ, രവി ജോസ് താണിക്കൽ, ഫ്രാൻസിസ് ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി. അരിമ്പൂരിൽ വി.സുരേഷ് കുമാർ, ജെൻസൻ, വാടാനപ്പിള്ളിയിൽ കെ.എസ്.ദീപൻ, സുബൈദ, മുസ്തഫ, അളഗപ്പനഗർ സെബി കൊടിയൻ, തൃശൂർ നോർത്ത് ആശിഷ് മൂത്തേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |