തൃശൂർ: ചിറ്റിലപ്പിള്ളി ഐ.ഇ.എസ് കോളേജും എക്‌സൈസ് വിമുക്തി മിഷനും സംയുക്തമായി ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന പരിപാടി 'അതീന്ദ്രിയം' ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സി. സുനു ഉദ്ഘാടനം ചെയ്തു. ലഹരിയുടെ വഴികളിൽ നിന്ന് വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള നവ മേഖലയിൽ പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. ജില്ലയിലെ 50 സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കും. ചിറ്റിലപ്പിള്ളി ഐ.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്‌കൂൾ മാനേജ്മന്റ് പ്രതിനിധി കെ.പി. മുഹമ്മദ് അലി അദ്ധ്യക്ഷനായി. വിമുക്തി മിഷൻ മാനേജർ പി.കെ. സതീഷ്, കോ- ഓർഡിനേറ്റർ ഷഫീഖ് യൂസഫ്, പ്രിൻസിപ്പൽ ഡോ. സുജാത ഹരിമോഹൻ, കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. ബ്രില്ലി സംഗീത, നേർക്കൂട്ടം ലഹരി വിരുദ്ധ ക്ലബ് കോ- ഓർഡിനേറ്റർമാരായ ഷഹ്‌സീയ പർവേസ്, ഇ.എം. അഞ്ചു എന്നിവർ സംസാരിച്ചു. ഐ.ഇ.എസ് എൻജിനിയറിംഗ് വിദ്യാർത്ഥിയായ മിഷേൽ ഐജോ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |