തൃശൂർ: എൻ.സി.സി ദശദിന പരിശീലന ക്യാമ്പ് ഇന്ന് തൃശൂരിൽ നടക്കും. എറണാകുളം ഗ്രൂപ്പിന്റെ കീഴിലുള്ള 24 കേരള ബറ്റാലിയൻ എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പിൽ തൃശൂർ, പാലക്കാട്, ആലപ്പുഴ, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലെ എൻ.സി.സി കേഡറ്റുകളാണ് പങ്കെടുക്കുന്നത്. കോലഴി ചിന്മയ കോളേജിൽ സെപ്തംബർ 13 മുതൽ സെപ്തംബർ 22 വരെ നടത്തുന്ന പരീശീലനത്തിൽ എൻ.സി.സി ഡ്രിൽ, റൈഫിൾ പരിശീലനം, മോട്ടിവേഷൻ ക്ലാസുകൾ. പ്രശസ്തരുമായുള്ള സംവാദം, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കും. കമാൻഡന്റ് ലെഫ്റ്റനൻ് കേണൽ എം.ടി.ബ്രിജേഷ് ക്യാമ്പിന് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |