തൃശൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കായി നടപ്പാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയുടെ നാലാംഘട്ട ലിസ്റ്റ് പുതുക്കുന്നതിലേക്ക് പ്രൊപ്പോസൽ ഫോം ഹാജരാക്കണം. നിലവിൽ ലിസ്റ്റിൽ ഉൾപ്പെടാത്തതും ലീവിന് ശേഷം ജോലി ചെയ്ത് തുടങ്ങിയതും പുതുതായി ജോലിയിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ ലഭിച്ചതുമായ തൊഴിലാളികൾ ഫോം പൂരിപ്പിച്ച് 20ന് മുമ്പ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ ഓഫീസിൽ ഹാജരാക്കണം. ലീവിന് ശേഷം ജോലി ചെയ്ത് തുടങ്ങിയ തൊഴിലാളികൾ ജോലി ചെയ്ത കാലയളവും വേതനവും കൃത്യമായി രേഖപ്പെടുത്തിയ വേതന പട്ടിക തൊഴിലുടമയിൽ നിന്ന് വാങ്ങിയാണ് ഫോം സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങൾക്ക് ഫോൺ: 0487 2364900.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |