ഗുരുവായൂർ: ഗുരുവായൂരിൽ ഉത്രാടക്കാഴ്ച്ചക്കുല സമർപ്പണം ഇന്ന് നടക്കും. രാവിലെ ശീവേലിക്ക് ശേഷം കൊടിമരച്ചുവട്ടിൽ അരിമാവണിഞ്ഞ തറയിൽ നാക്കിലവെച്ചാണ് കാഴ്ചക്കുല സമർപ്പണം. ക്ഷേത്രം മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ഭഗവാനെ പ്രാർത്ഥിച്ച് ആദ്യകാഴ്ച്ചക്കുല സമർപ്പിക്കും. തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം തന്ത്രി, കീഴ്ശാന്തിമാർ എന്നിവർ കാഴ്ചക്കുല സമർപ്പിക്കും. പിന്നീട് ഭക്തർ കാഴ്ചക്കുല സമർപ്പണം നടത്തും. ക്ഷേത്രത്തിൽ ലഭിക്കുന്ന കാഴ്ചക്കുലയിൽ ഒരു ഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ഒരു ഭാഗം തിരുവോണ ദിവസത്തെ സദ്യക്ക് പഴംപ്രഥമൻ തയ്യാറാക്കാൻ ഉപയോഗിക്കും. ബാക്കി വരുന്ന കുലകൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപം ലേലം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |