തൃശൂർ: കേരള പുലയർ മഹാസഭ ജില്ലാതല നേതൃസംഗമം നാളെ പത്തിന് ടൗൺഹാളിൽ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് അദ്ധ്യക്ഷനാകും. പട്ടികജാതി - വർഗ സംവരണത്തിൽ മേൽത്തട്ടു പരിധി ഏർപ്പെടുത്തുകയും ഇതു നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകുകയും ചെയ്ത സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്നും വിധി നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കും. ഇതിനു മുന്നോടിയായി നയപരിപാടികൾ വിശദീകരിക്കാനാണ് സംസ്ഥാനത്ത് നേതൃസംഗമങ്ങൾ നടത്തുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ. സുരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശാന്ത ഗോപാലൻ, ശശി കൊരട്ടി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |