തൃശൂർ: ചേതന മ്യൂസിക് അക്കാഡമിയുടെ 'മ്യൂസിക്കോഫിലിയ' സംഗീത പരിപാടിക്ക് നാലിന് റീജ്യണൽ തിയേറ്ററിൽ തുടക്കമാകും. വൈകിട്ട് 6ന് സംഗീത സംവിധായകൻ ജെറി അമൽദേവ് ഉദ്ഘാടനം ചെയ്യും. ഫാ.ജോർജ് തോട്ടാൻ അദ്ധ്യക്ഷത വഹിക്കും. അക്കാഡമിയിലെ വിദ്യാർത്ഥികളുടെ സംഗീത പരിപാടിയും അരങ്ങേറും. അഞ്ചിന് 10.30ന് നാഷനൽ ലെവൽ പിയാനോ-വയലിൻ മത്സരത്തിന്റെ ഫൈനൽ നടക്കും. സംഗീത സംവിധായകൻ ഔസേപ്പച്ചൻ വിജയികളെ പ്രഖ്യാപിക്കും. ഡ്രമ്മർ ജോബോയിയെ ആദരിക്കും. അദ്ദേഹവും ശിഷ്യരും ചേർന്നുള്ള സംഗീത പരിപാടിയും നടക്കും. ആറിന് ആറരയ്ക്ക് സമാപനച്ചടങ്ങിൽ വയലിനിസ്റ്റ് റെക്‌സ് ഐസക്കിനെ ആദരിക്കും. പിയാനോ- വയലിൻ മത്സര വിജയികൾ, വയലിനിസ്റ്റ് മനോജ് ജോർജ്, സ്റ്റീഫൻ ദേവസി, അൽഫോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടികൾ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |