തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്ക് സാന്ത്വനമേകാനും, സേവനം നൽകാനും വളണ്ടിയർമാരെ നിയമിക്കണമെന്നും ഡോക്ടർമാരുടെയും ടെക്‌നിക്കൽ സ്റ്റാഫിന്റെയും മരുന്നുകളുടെയും കുറവ് നികത്തി നൂതന കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും ഫോർമർ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം. ഭാരത് ജനറൽ കൺസ്യൂമേഴ്‌സ് അസോസിയേഷൻ നടത്തിയ മെഡിക്കൽ കോളേജ് വികസന നിർദ്ദേശ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സി.കാർത്തികേയൻ അദ്ധ്യക്ഷനായി. ഡോ.റിഷി പൽപ്പു മുഖ്യാതിഥിയായി. മോഡറേറ്റർ അനൂപ് പണിക്കശ്ശേരി, സാഹിത്യകാരി അനിത വർമ്മ, ടി.സുരേന്ദ്രൻ, മാർട്ടിൻ വർഗീസ്, മുഹമ്മദ്കുട്ടി കേച്ചേരി, കെ.എൽ.ദുർഗ്ഗാദേവി, മുരുകൻ വെട്ടിയാട്ടിൽ, ബേബി ജോജോ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |