തൃശൂർ: കേരള ജ്യോതിഷപരിഷത്ത് പൂർവ വിദ്യാർത്ഥി സംഘടന 13-ാം വാർഷികവും കുടുംബസംഗമത്തിന്റെ ഉദ്ഘാടനവും കേരള ജ്യോതിഷപരിഷത്ത് പ്രസിഡന്റ് അഡ്വ. എ.യു. രഘുരാമൻ നിർവഹിച്ചു. പരിഷത്ത് അങ്കണത്തിൽ കേരള ജ്യോതിഷ പരിഷത്ത് പൂർവ വിദ്യാർത്ഥി ചെയർമാൻ രമേഷ് അന്തിക്കാട് അദ്ധ്യക്ഷനായി.
പ്രശസ്ത ജ്യോതിഷപണ്ഡിതൻ പാമ്പാക്കുട പുരുഷോത്തമൻ നായർ ദേവപ്രശ്‌നത്തിൽ പുച്ഛാരൂഢാദികളും, ജലഗ്‌നവും നിമിത്തങ്ങളും ഒരു അവലോകനം എന്ന വിഷയത്തിൽ പ്രബന്ധാവതരണം ഉണ്ടായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും സംസ്‌കൃത സാഹിത്യവിഭാഗം ജ്യോതിഷ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ജ്യോതിരാജ്പണിക്കർ എടക്കളത്തൂരിനെ കേരളജ്യോതിഷപരിഷത്ത് ആദരിച്ചു.
ജ്യോതിഷ പണ്ഡിതരായ ഷൊർണൂർ ബാലകൃഷ്ണൻ പണിക്കർ, കോലഴി സുരേന്ദ്രൻ പണിക്കർ, കെ.എ. നാരായണൻ ആമ്പല്ലൂർ, ഉണ്ണിരാജക്കുറുപ്പ്, മധുസൂദനൻ പീച്ചറയ്ക്കൽ, ശ്രീകുമാർ എസ്. കുറുപ്പ്, വിനീത് പണിക്കർ, ശ്യാമപ്രസാദ് പണിക്കർ എന്നിവർ പ്രസംഗിച്ചു. മണികണ്ഠൻ മണ്ണംപേട്ട നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |