തൃശൂർ: അയ്യന്തോൾ കളക്ടറേറ്റ് പരിസരത്തെ രൂക്ഷമായ പക്ഷി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി. റോഡിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരകൊമ്പുകളിൽ കൂടുകൂട്ടിയ പക്ഷികളുടെ കാഷ്ഠവും ചത്തു വീഴുന്ന പക്ഷികളുടെ അവശിഷ്ടങ്ങളും കളക്ടറേറ്റിന് മുൻപിലെ മോഡൽ റോഡിലും ഗേറ്റിന് സമീപവും, കുട്ടികളുടെ പാർക്കിലും നിറയുകയാണെന്ന് പരാതിയിൽ പറയുന്നു. ഓരോ വർഷവും പക്ഷിശല്യം കൂടിവരികയാണെന്നും ശ്വാസകോശ രോഗങ്ങളും അലർജിയും പരിസരവാസികളിൽ വർദ്ധിച്ചുവെന്നുമാണ് ആക്ഷേപം. പാർക്കിൽ കളിക്കാൻ വരുന്ന കുട്ടികൾക്കും വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇത് ഇടവരുത്തും. റോഡിലേക്ക് അപകടകരമായ നിലയിൽ നിൽക്കുന്ന മരക്കൊമ്പുകൾ വെട്ടി മാറ്റി അപകടസാഹചര്യവും പക്ഷി ശല്യവും ഒഴിവാക്കണമെന്ന് ഉപഭോക്തൃ സമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |