തൃശൂർ: ജനതാദൾ (എസ്) ജില്ലാ കൺവെൻഷൻ ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. സവർണരും അവർണരും തമ്മിലുള്ള വിടവ് സമൂഹത്തിൽ നിലനിറുത്തുന്നതിനുള്ള നയങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് അഡ്വ സി.ടി. ജോഫി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് മുഖ്യപ്രഭാഷണം നടത്തി. മാദ്ധ്യമ പ്രവർത്തകൻ ഡേവിസ് കണ്ണനായ്ക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, റഹിം പള്ളത്ത്, പ്രീജു ആന്റണി, ഷണ്മുഖൻ വടക്കുംപറമ്പിൽ, രാജൻ ഐനിക്കുന്ന്, എം. മോഹൻദാസ്, ജോസ് താണിക്കൽ, ജോസഫ് ആളൂക്കാരൻ, ആന്റണി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. സിനിമാ നാടക നടൻ മുണ്ടൂർ സണ്ണിയെയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |