ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കേരളത്തിൽ നിന്നും രണ്ട് ഇനം ചീവീടുകളെ കണ്ടെത്തി. ഈക്കാന്തസ് ഇൻഡിക്കസ്, ഈക്കാന്തസ് ഹെന്റിയി എന്നീ ചീവീടുകളെയാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയത്. ഓർഡർ ഓർത്തോപ്റ്റീറയിലെ ഈക്കാന്തിഡേ കുടുംബത്തിൽപ്പെട്ടവയാണ് ഇവ. ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാർത്ഥിനിയായ ഇ.എസ്. തസ്‌നിം, ഗവേഷണ മേധാവിയും അസി.പ്രൊഫസറുമായ ഡോ. സി. ബിജോയ്, ഡോ. ധനീഷ് ഭാസ്‌കർ (ഐ.യു.സി.എൻ, ഗ്രാസ്‌ഹോപ്പർ സ്‌പെഷ്യലിസ്റ്റ്, കെയർ എർത്ത് ട്രസ്ട്, ചെന്നൈ) എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ. അന്തരീക്ഷ താപനിലയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾക്കനുസൃതമായി വ്യത്യസ്ത ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ളതുകൊണ്ട് ഈ ജനുസിൽപെട്ട ജീവികളെ തെർമോമീറ്റർ ക്രിക്കറ്റ് എന്നും വിളിക്കാറുണ്ട്. മ്യൂണിസ് എന്റമോളജി ആൻഡ് സുവോളോജിയുടെ സെപ്തംബർ ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |