തൃശൂർ: കേരളത്തിലെ അസ്ഥിരോഗ വിദഗ്ദ്ധരുടെ സംസ്ഥാന കായികമേള ഇന്ന് മുതൽ ഞായറാഴ്ച വരെ തൃശൂരിൽ നടക്കുമെന്ന് ഓർത്തോപീഡീക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 18ന് വൈകിട്ട് 4.30ന് അശോക ഇന്നിൽ 40 വയസിന് മുകളിൽ വിവിധതരം കായിക മത്സരങ്ങളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസ് നടക്കും. 19ന് ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങൾ കുട്ടനെല്ലൂർ സ്‌പോർട്ടിക്കൽ ടർഫിൽ നടക്കും. ഐ.എം. വിജയൻ, ഡോ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. വി.കെ.എൻ മേനോൻ ഇൻോഡർ സ്‌റ്റേഡിയത്തിൽ വടംവലി, ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, കാരംസ്, ചെസ് മത്സരങ്ങൾ നടക്കും. മൂന്നുറോളം പേർ പങ്കെടുക്കുമെന്ന് ഡോ. ആന്റണി ജോസഫ് തോപ്പിൽ, ഡോ. സൈമൺ മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |