തൃശൂർ: കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 35 ഓളം കളരികളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 300 ഓളം ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കും. രാവിലെ 8.30ന് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ ഉദ്ഘാടനം ചെയ്യും. മെയ്പ്പയറ്റ്, ചുവടുകൾ, നെടുവടി, കഠാര, കുറുവടി, ചവിട്ടിപ്പൊങ്ങൽ, വാളും പരിച, ഉറുമി പരിച, ഒറ്റക്കോൽ, മറപിടിച്ച കുന്തം, ഉടവാൾ, ഉറുമി, ഉറുമി വീശൻ, കൈപോര് എന്നിവയിൽ മത്സരങ്ങളുണ്ടാകും. വാർത്താ സമ്മേളനത്തിൽ ഇ.ജി. സത്യപ്രകാശ് ഗുരുക്കൾ, എം.സി. അശോകൻ ഗുരുക്കൾ, കെ.പി. ദിനേശൻ ഗുരുക്കൾ, കെ.പി. കൃഷ്ണദാസ് ഗുരുക്കൾ, കെ.ആർ. ബാബു ഗുരുക്കൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |