ചേലക്കര: ജന്മനാട്ടിൽ നിന്നും പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് യു.ആർ. പ്രദീപ്. കഴിഞ്ഞ ദിവസം വൈകിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം കുറിച്ച് ചേലക്കര ടൗണിൽ റോഡ് ഷോ നടത്തിയിരുന്നു. ഇന്നലെ രാവിലെ എട്ടോടെ ജന്മനാടായ ദേശമംഗലത്തു നിന്നാണ് പ്രചാരണ പരിപാടികൾക്ക് തുടക്കമായത്.
തൊട്ടടുത്ത പഞ്ചായത്തായ വരവൂരിലെയും മുള്ളൂർക്കരയിലെയും പൗരപ്രമുഖരെയും പ്രധാന പ്രവർത്തകരെയും നേരിൽകണ്ട് ചേലക്കരയിൽ വികസനം തന്നെയാണ് ചർച്ച ചെയ്യേണ്ടെന്ന നിലപാട് ഉറപ്പിക്കുകയാണ് പ്രദീപ്. മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളും ഭാവിപ്രവർത്തനങ്ങളും ജനങ്ങളെ ബോദ്ധ്യപ്പെടുത്തി വോട്ട് ചോദിക്കുമെന്നും എതിരാളികൾ ആരായാലും വികസനത്തിന് വോട്ട് വീഴുമെന്നുമാണ് പ്രദീപിന്റെ പക്ഷം.
ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾക്കൊപ്പം ചെയ്യാനിരിക്കുന്ന പ്രവർത്തനങ്ങളും ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും. പ്രവർത്തകർ ഒറ്റക്കെട്ടായി ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പരിശ്രമിക്കുകയാണെന്നും പൂർണ വിജയപ്രതീക്ഷയിലാണെന്നും യു.ആർ. പ്രദീപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |