തൃശൂർ: ഓട്ടിസം ബാധിതയായ കർണാടക സംഗീതജ്ഞ പൂജ രമേഷിന്റെ സംഗീതക്കച്ചേരി കല്ലേറ്റുങ്കര നിപ്മറിൽ. തിങ്കളാഴ്ച മൂന്നിനാണ് കച്ചേരി. നാലു വയസ്സ് മുതലാണ് പൂജയ്ക്ക് സംഗീതത്തിൽ താത്പര്യമുണ്ടെന്ന് മാതാപിതാക്കളായ രമേഷും സുജാതയും തിരിച്ചറിഞ്ഞത്. 17-ാം വയസ്സിൽ ചേതന അക്കാഡമിയിൽ സംഗീതമഭ്യസിക്കാൻ തുടങ്ങി. 10 വർഷമായുള്ള സംഗീതപഠനത്തിന് അക്കാഡമി ഡയറക്ടർ കൂടിയായ ഫാ. ഡോ. പോൾ പൂവത്തിങ്കലാണ് അവസരമൊരുക്കിയത്. കർണാടക സംഗീതത്തിൽ ബിരുദാനന്തരബിരുദം നേടി. മന്ത്രി ആർ. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. മധു ഭാസ്‌കർ നയിക്കുന്ന ശിൽപ്പശാല രാവിലെ 10ന് നടക്കുമെന്ന് ജോൺസൺ വർഗീസ്, പ്രൊഫ. എം. ഹരിദാസ്, വി.എസ്. രമേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |