തൃശൂർ: സ്‌കൂൾ കായികമേളയിലേക്ക് സ്വർണത്തോടെ അരങ്ങേറ്റം കുറിച്ച് കെ.എസ്. ഫിദ. കുണ്ടുകാട് നിർമ്മല ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഫിദ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ജാവലിൻ ത്രോയിലാണ് സ്വർണം നേടിയത്. സ്‌കൂളിലെ കായികാദ്ധ്യാപകൻ കെ.ജി. തോമസിന്റെ ശിക്ഷണത്തിലാണ് ഫിദ മത്സരത്തിനെത്തിയത്. മെഡിക്കൽ റെപ്രസെന്റേറ്റീവായ മംഗലം കുവ്വക്കാട്ടിൽ ഷെഫീഖിന്റെയും ജംഷീനയുടെയും മകളാണ്. കഴിഞ്ഞ വർഷവും ജൂനിയർ വിഭാഗത്തിൽ നിർമ്മല സ്‌കൂളിന് തന്നെയായിരുന്നു ജാവലിൻ ത്രോയിൽ സ്വർണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |