തൃശൂർ: കേന്ദ്രസർക്കാരിന്റെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭക(എം.എസ്.എം.ഇ) മന്ത്രാലയത്തിന് കീഴിലുള്ള എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, തൃശൂർ പി.എം വിശ്വകർമ്മ പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച ഗുണഭോക്താക്കളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വ്യാപാരമേളയും തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ ഇന്നു മുതൽ 27 വരെ സംഘടിപ്പിക്കും. 60 സ്റ്റാളുകൾ, സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവരുടെ ഹെൽപ്പ് ഡെസ്‌കുകൾ, ചർച്ചകൾ, സെമിനാറുകൾ, കലാസന്ധ്യകൾ എന്നിവയും ഉണ്ടാകും. 800 സംരംഭകരും പത്തോളം സർക്കാർ വകുപ്പുകളും പങ്കെടുക്കും. 15000 രൂപയുടെ ടൂൾക്കിറ്റ് ആനുകൂല്യം,സംരംഭം തുടങ്ങുന്നതിന് മൂന്നുലക്ഷം രൂപ ഈട് രഹിത വായ്പ, ഡിജിറ്റൽ ഇടപാടിനുള്ള പ്രോത്സാഹനം, വിപണന പിന്തുണ എന്നിവയാണ് വിഭാവനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |